ഗൈനക്കോളജിക്- ഓങ്കോളജിസ്റ്റ്‌സ് സമ്മേളനം ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31-ാമത് വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. ‘ഒരുമിച്ച് നാളെയിലേക്ക്’ എന്ന പ്രമേയവുമായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന സമ്മേളനം സര്‍ജന്‍ വൈസ് അഡ്മിറല്‍ ഡോ. അനുപം കപൂര്‍ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി സോഫി തോമസ് വിശിഷ്ടാതിഥിയായി.

city exchange

‘കാന്‍സര്‍ വരാതിരിക്കാനുള്ള പ്രിവന്റീവ് കെയര്‍ എല്ലാവര്‍ക്കും ലഭിക്കുക എന്നത് പ്രധാനമാണ്’, ഡോ. അനുപം കപൂര്‍ പറഞ്ഞു. ‘അതുപോലെ അസുഖമുണ്ടാകുന്നതിലേക്ക് നയിക്കുന്ന പൊണ്ണത്തടി, പല ഇന്‍ഫെക്ഷനുകള്‍ പോലെയുള്ള അവസ്ഥകള്‍ ആദ്യമേ ശ്രദ്ധ നല്‍കി മാറ്റിയെടുത്താല്‍ ഒരു പരിധി വരെ അസുഖമുണ്ടകാനുള്ള സാധ്യത കുറയും. സെര്‍വിക്കല്‍ ക്യാന്‍സര്‍ ചികിത്സയില്‍ വാക്‌സിന്‍ വന്നതില്‍ പിന്നെ മികച്ച മുന്നേറ്റമാണുള്ളത്. കേസുകളുടെ എണ്ണത്തില്‍ വളരെയധികം കുറവുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്‌സിന്‍ ചെലവുകുറഞ്ഞ രീതിയില്‍ രാജ്യത്തിനുള്ളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ചികിത്സയിലെ അന്തരം ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, എജിഒഐ പ്രസിഡന്റ് ഡോ. രൂപീന്ദര്‍ സെഖോണ്‍, എജിഒഐ സെക്രട്ടറി ഡോ. ഭാഗ്യലക്ഷ്മി നായക്, മുന്‍ പ്രസിഡന്റ് ഡോ. അമിത മഹേശ്വരി, ഓര്‍ഗനൈസിങ് ചെയര്‍പേഴ്‌സണ്‍മാരായ ഡോ. ചിത്രതാര കെ, ഡോ. രമ പി, ഓര്‍ഗാനൈസിങ് സെക്രട്ടറിമാരായ ഡോ. സനം പി, ഡോ. അനുപമ എസ് എന്നിവര്‍ സംസാരിച്ചു.

രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജിയിലെ പുരോഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.

- Advertisement -
Ad image

റോബോട്ടിക് ശസ്ത്രക്രിയകള്‍, പ്രിവന്റീവ് ഓങ്കോളജി, കോള്‍പോസ്‌കോപ്പി എന്നിവയില്‍ നടക്കുന്ന പ്രത്യേക ശില്‍പശാലകള്‍ സമ്മേളനത്തിന്റെ ഭാഗമാകും. സൈറ്റോറിഡക്റ്റീവ് സര്‍ജറി, ലിംഫ് നോഡ് ഡിസെക്ഷന്‍, റിസ്‌ക് റിഡക്ഷന്‍ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമാണ്. ഡിസംബര്‍ എട്ടിന് സമ്മേളനം സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!