ഖിഫ് ഫുട്ബാള്‍; മലപ്പുറം ഫൈനലില്‍

Web Desk
1 Min Read

ദോഹ: ഖിഫ് ഫുട്ബാളിലെ പുതിയ സീസണ്‍ കണ്ട ഏറ്റവും മികച്ച മത്സരത്തില്‍ മലപ്പുറം, കോഴിക്കോട് കെ എം സി സികള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മലപ്പുറത്തോടൊപ്പം. മലപ്പുറം കെ എം സി സി ഫൈനലില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുമായി ഏറ്റുമുട്ടും.

city exchange

നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ 66-ാം മിനുട്ടില്‍ മലപ്പുറമാണ് ആദ്യം ഗോള്‍ നേടിയത്. രണ്ടാം നമ്പര്‍ താരം നസീഫ് മലപ്പുറത്തിന് ഫൈനല്‍ പ്രതീക്ഷ നല്‍കി ആദ്യ ഗോള്‍ കരസ്ഥമാക്കി.

എന്നാല്‍ അധികം വൈകാതെ 77-ാം മിനുട്ടില്‍ കോഴിക്കോടിന്റെ 22-ാം നമ്പര്‍ താരം ഫവാസ് ഗോള്‍ മടക്കിയതോടെ പതിവ് സമയത്ത് കളി സമനിലയില്‍ അവസാനിച്ചു (1-1).

അഞ്ചു മിനുട്ടു വീതം എക്‌സ്ട്രാ ടൈം അനുവദിച്ചെങ്കിലും ഗോള്‍ വീഴാതായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കിട്ടിയ അവസരങ്ങള്‍ മുഴുവന്‍ മലപ്പുറം ഗോളാക്കിയപ്പോള്‍ കോഴിക്കോട് രണ്ട് അവസരങ്ങള്‍ പാഴാക്കി. (5-3).

- Advertisement -
Ad image

കോഴിക്കോട് കെ എം സി സിയുടെ അലി ഇയാഷാണ് കളിയിലെ കേമന്‍.

Share This Article
Leave a Comment
error: Content is protected !!