
ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍, ഓറിക്‌സ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയും ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയുടെ പങ്കാളിത്തത്തോടെയും ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് പരിപാടി സംഘടിപ്പിച്ചു. ഇരുന്നൂറിലേറെ എഞ്ചിനീയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഐ ഇ ഐ ഖത്തര്‍ ചാപ്റ്റര്‍ ഹോണററി ചെയര്‍മാന്‍ എന്‍ജിനീയര്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
ഘാനയുടെ അംബാസഡര്‍ മുഹമ്മദ് എന്‍ ഇസ്മായില്‍ ഡിപ്ലോമാറ്റിക് ഗസ്റ്റായി ചടങ്ങില്‍ പങ്കെടുത്തു. ഊരിദൂ ചീഫ് ബിസിനസ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇമാദി വിശിഷ്ടാതിഥിയായിരുന്നു.

ഒറിക്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡന്റും ട്രസ്റ്റിയുമായ അസ്മി അമീര്‍, സ്റ്റാര്‍ലിങ്ക് സി ഇ ഒ സിറില്‍ ആനന്ദ്, യു എന്നിലെ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ സെക്രട്ടറി ജനറല്‍ ഡോറിന്‍ ബോഗ്ഡന്‍ മാര്‍ട്ടിന്‍, സീനിയര്‍ പെട്രോളിയം എഞ്ചിനീയര്‍ ഖാലിദ് ഫഖ്‌റൂ, ഖത്തര്‍- ഇന്തോനേഷ്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റും സംരംഭകനുമായ ഫര്‍ഹാന്‍ അല്‍ ഷെയ്ഖ്,
ഹെല്‍ത്ത് സെക്ടറിലെ ചീഫിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ഉപദേഷ്ടാവായ നയീം യൂനിസ്,
ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീയേഴ്‌സ് പ്രസിഡന്റ് എന്‍ജിനീയര്‍ അഹമ്മദ് ജാസിം അല്‍ ജോലോ, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.
ഐ ഇ ഐ വിമന്‍സ് വിംഗ് പ്രസിഡന്റ് എന്‍ജിനീയര്‍ ദില്‍ബ മിദ്‌ലാജ് പരിപാടി നിയന്ത്രിച്ചു. സാനിയ, നൂറ അഫ്‌സ, ബീഗം സുഫിയ റിയാസ്, സിജില, യൂനിസ്, അനു രേഷ്മ, സാരംഗ് എന്നിവര്‍ എ ഐയെക്കുറിച്ചുള്ള ഡിജിറ്റല്‍ സ്‌കില്‍ അവതരണങ്ങള്‍ നടത്തി.
നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരണം നടത്തി. അമല്‍ ഷിബു, ശിവാന്‍ഷ് ശര്‍മ്മ, ഹാസിം അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് അവതരണം നടത്തിയത്.
ഒറിക്‌സ് യൂണിവേഴ്‌സിറ്റി അക്കാദമിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് പ്രൊഫ. നജ്ദാവിയുടെ സമാപന പ്രസംഗത്തോടെയാണ് പരിപാടി അവസാനിച്ചത്.

