
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്സ് മറൈന്‍ഡ്രൈവ് താജ് വിവാന്തയില്‍ നടന്നു. കേരള സര്‍ക്കാര്‍ മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മുഖ്യാതിഥിയും കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ വിശിഷ്ടാതിഥിയുമായിരുന്നു. കേരള സര്‍ക്കാര്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസായിരുന്നു ചീഫ് ഓഫ് ദി ജൂറി. നയാര എനര്‍ജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു.

കേരളത്തില്‍ വന്‍ തുകയുടെ നിക്ഷേപമാണ്രാനായ പ്രസാദ് കെ പണിക്കരുടെ നേതൃത്വത്തിലെത്തിയതെന്ന് പോള്‍ ആന്റണി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

കേരളത്തില്‍ ബിസിനസുകളോ മറ്റു കാര്യങ്ങളോ ഒന്നും നടക്കില്ലെന്ന് പറഞ്ഞ സ്ഥാനത്താണ് പ്രസാദ് കെ പണിക്കര്‍ ചെയ്തു കാണിച്ചതെന്ന് മധു എസ് നായര്‍ പറഞ്ഞു. വെല്ലുവിളികളില്‍ നിന്ന് ഓടിപ്പോവുകയല്ല അതിനെ നേരിടുകയും അതിജീവിക്കുകയുമാണ് വേണ്ടതെന്നും ഡിജിറ്റല്‍ ലോകവും വികസനവും മുമ്പോട്ടു പോകുന്ന കാലഘട്ടത്തില്‍ പുതിയ വെല്ലുവിളികളെ ഒരുമിച്ച് നേരിടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസാദ് പണിക്കര്‍ തെരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാരണമായതെന്ന് ചീഫ് ഓഫ് ദി ജൂറി ടോം ജോസ് പറഞ്ഞു.
പുരസ്‌ക്കാരത്തിന് പ്രസാദ് കെ പണിക്കര്‍ നന്ദി അറിയിച്ചു. എല്ലാ ലീഡര്‍ഷിപ്പ് പുരസ്‌ക്കാരങ്ങളും ടീം അവാര്‍ഡാണെന്നും നിരവധി പേരുടെ പരിശ്രമങ്ങളാണ് ഇത്തരം പുരസ്‌ക്കാരങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം എ സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് പ്രസംഗിച്ചു. കെ എം എ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ചെയര്‍ എ സി കെ നായര്‍ സ്വാഗതവും കെ എം എ ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

