കരാറിലില്ലാത്ത ജോലികള്‍ ചെയ്യിക്കുന്നതിനെതിരെ കൊച്ചി മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍

Web Desk
1 Min Read

കളമശ്ശേരി: കൊച്ചി മെട്രോയിലെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗം ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനി, തൊഴിലാളികളെകൊണ്ട് കരാര്‍ വ്യവസ്ഥകളില്‍ പറയാത്ത ജോലികള്‍ ചെയ്യിക്കുകയാണെന്നും യാതൊരുവിധ സുരക്ഷിതത്വ സംവിധാനങ്ങള്‍ ഉറപ്പുവരുത്താതെ വളരെ ഉയരങ്ങളിലേക്ക് ജോലി ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയാണെന്നും കൊച്ചി മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

city exchange

തൊഴിലാളികള്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളം, മറ്റു നിയമപരമായി അര്‍ഹതയുള്ള നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി യൂണിയന്‍ ആരോപിച്ചു. ഇതിനായി കേന്ദ്ര- തൊഴില്‍ വകുപ്പ്, സംസ്ഥാന ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലും കെ എം ആര്‍ എല്ലി നും പരാതി നല്‍കുവാന്‍ തീരുമാനിച്ചു.

പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരനടപടി ഉള്‍പ്പെടെ നടപടികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.

യൂണിയന്‍ പ്രസിഡന്റ് വി പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രഞ്ജിത് കൊച്ചുവീടന്‍, ഷിജോ തച്ചപ്പിള്ളി, ജോണ്‍സണ്‍ കാഞ്ഞൂക്കാരന്‍, ആല്‍ഫിന്‍ രാജന്‍, നസീര്‍ ചൂര്‍ണിക്കര, ബിന്ദു വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!