അനുപമയുടെ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കും

Web Desk
1 Min Read

തിരുവനന്തപുരം:

city exchange

പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ കേരളത്തിലെത്തിക്കും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്നാണ്‌റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് ഉത്തരവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ല്യു.സി) ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 ന് ഉത്തരവ് കുഞ്ഞിന്റെ അമ്മ അനുപമക്ക് കൈമാറും. കേരളത്തിലെത്തിച്ച ശേഷം ഡി.എന്‍.എ പരിശോധന നടത്തും. സിഡബ്ളിയുസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടള്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി.

അതേസമയം, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തന്റെ സമ്മതമില്ലാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ അച്ഛനെതിരെ നല്‍കിയിരിക്കുന്ന കേസ്. കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

- Advertisement -
Ad image

അതേസമയം ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിക്കു മുന്‍പില്‍ അനുപമ നടത്തുന്ന സമരം തുടരുകയാണ്. ഇതിനിടെയാണ് കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്ന ഉത്തരവ് പുറത്തുവരുന്നത്. നിലവില്‍ ആന്ധ്രയിലെ ദമ്പതികളുടെ അടുത്ത് ഫോസ്റ്റര്‍ കെയറിലാണ് കുട്ടി.അനുപമയുടെ കുട്ടിയെ ദത്തു നല്‍കിയ സംഭവം ഏറെ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!