താലിബാന്‍ സേന കാബൂളില്‍ : ദോഹയില്‍ സമാധാന ചര്‍ച്ച തുടരുന്നു

Web Desk
1 Min Read

കാബൂള്‍: താലിബാന്‍ സേന കാബൂളില്‍ പ്രവേശിച്ചെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്തുനിന്നും ഒരേസമയം താലിബാന്‍ സേന കാബൂളിലേക്ക് ഇരച്ചുകയറുകയിരുന്നു. കാബൂള്‍ സുരക്ഷതമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതേസമയം, ബലപ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്്. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!