കേരള ബി ജെ പിയും പതാക ഉയര്‍ത്തി; തല തിരിച്ചാണെന്ന് മാത്രം

Web Desk
1 Min Read

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനമല്ലേ, ദേശീയ പതാക എല്ലാവരും ഉയര്‍ത്തും. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫിസിലും ഉയര്‍ത്തി ഇന്ത്യയുടെ ദേശീയ പതാക. സ്വാഭാവികമായും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെയായിരിക്കുമല്ലോ പതാക ഉയര്‍ത്തുക. അതേ, അദ്ദേഹം തന്നെയാണ് ദേശീയ പതാക ഉയര്‍ത്തിയത്. പക്ഷേ, സംഭവം തലതിരിഞ്ഞുപോയെന്ന് മാത്രം. ഇന്ത്യയുടെ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി പച്ചയും വെള്ളയും കുങ്കുമവുമെന്ന ക്രമമുണ്ടാക്കിയത് നേതാക്കള്‍ക്ക് മനസ്സിലായത് പതാക ആകാശത്ത് പാറിപ്പറന്നപ്പോള്‍ മാത്രം. ഒടുവിലെന്തായി! ഉയര്‍ത്തിയ പതാക താഴ്ത്തി വീണ്ടും ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടി വന്നു.
പതാക ഉയര്‍ത്തുമ്പോള്‍ സാധാരണ ആലപിക്കേണ്ടത് ഝംണ്ടാ ഊന്‍ജ രഹേ ഹമാര വിജയി വിശ്വസി രംഗാപ്യാര ആണെങ്കിലും ബി ജെ പി പ്രവര്‍ത്തകര്‍ ഉറക്കെ ഭാരത് മാതാ കീ ജയ് ആണ് വിളിച്ചത്.
പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബി ജെ പി വിശദീകരിക്കുന്നതെങ്കിലും കയര്‍ കുരുങ്ങിയാല്‍ നിറം തല തിരിയുമോ എന്ന ചോദ്യത്തിനൊന്നും തത്ക്കാലം പ്രസക്തിയില്ല. കെ സുരേന്ദ്രന്‍ മാത്രമല്ല മുന്‍ എം എല്‍ എ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!