കേരള ന്യൂറോ സയന്‍സ് സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
0 Min Read

കൊച്ചി: കേരള ന്യൂറോ സയന്‍സ് സൊസൈറ്റി (കൈരളി ന്യൂറോ സൊസൈറ്റി) വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിരമിച്ച പ്രൊഫസറും ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. ജെയിംസ് ജോസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മനാണ് ഓണററി സെക്രട്ടറി.

കേരളത്തിലെ എല്ലാ ന്യൂറോളജിസ്റ്റുകളുടെയും ന്യൂറോ സര്‍ജന്‍മാരുടേയും അനുബന്ധ സ്പെഷ്യാലിറ്റികളുടെയും സംഘടനയാണ് കൈരളി ന്യൂറോ സയന്‍സ് സൊസൈറ്റി. സംഘടനയില്‍ 650 അംഗങ്ങളാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!