

രാമന്തളി: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന് യാത്രയാവുന്ന ഹജ്ജാജിമാര്‍ക്ക് ഊഷ്മളമായ യാത്രയയപ്പു സംഗമവും ഹജ്ജ് പഠന ക്ലാസും സംഘടിപ്പിച്ചു. നാസര്‍ ഫൈസി സഖാഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

പ്രമുഖ പണ്ഡിതനും വാഗ്മിയും ബീരിച്ചേരി ഖത്തീബുമായ അബ്ദുന്നാസര്‍ ഹസനവി പഠന ക്ലാസ്സിനു നേതൃത്വം നല്‍കി. പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡ ണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിലീഫ് സെല്‍ കണ്‍വീനര്‍ ചിറയില്‍ അഷ്‌റഫ് സ്വാഗതവും പി എസ് ഷാനിദ് നന്ദിയും പറഞ്ഞു.

ഹജ്ജാജിമാരെ പ്രതിനിധീകരിച്ച് യാത്രയയപ്പിന്ന് മുഹമ്മദ് കുഞ്ഞി ഹാജി പുളിങ്ങോം നന്ദി പറഞ്ഞു.
