പുകയിലരഹിതഗ്രാമം രാത്രികാലപരിശോധന

Web Desk
0 Min Read

ആലുവ: കീഴ്മാട് കേരളത്തിലെ ആദ്യത്തെ പുകയിലരഹിത ഗ്രാമമായി മാറുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധന നടത്തി. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കഫേകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

city exchange

പൊതുസ്ഥലത്ത് പുകവലിച്ച പതിനൊന്ന് പേരില്‍ നിന്ന് കോട്പ നിയമപ്രകാരം പിഴകള്‍ ഈടാക്കി. കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് എസ് രേഖ, ക്ലിഫി ജോസഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!