

കൊച്ചി: റോട്ടറി മുന്‍ ഗവര്‍ണര്‍ ആര് മാധവ് ചന്ദ്രനെ ഈ വര്‍ഷത്തെ റോട്ടറി സര്‍വീസ് എബൗവ് സെല്‍ഫ് അവാര്‍ഡിന് തെരഞ്ഞെടുത്തു. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റോട്ടറി ഇന്റര്‍നാഷണല്‍ എല്ലാ വര്‍ഷവും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി സന്നദ്ധ സേവന മേഖലകളില്‍ ബഹുമുഖമായ വ്യക്തിമുദ്ര പതിപ്പിച്ച 150 വ്യക്തികളെ റോട്ടറിയുടെ പരമോന്നത ബഹുമതിയായ ‘സര്‍വീസ് എബൗവ് സെല്‍ഫ്’ അവാര്‍ഡ് നല്കി ആദരിക്കുന്നു.

റോട്ടറിയുടെ ഗവര്‍ണറായും ആതുരസേവന സംഘടനയായ കാന്‍ക്യൂര്‍ ഫൗണ്ടേഷന് സെക്രട്ടറിയായും മാനേജ്മെന്റ് സംഘടനയായ കെ എം എയുടെ പ്രസിഡന്റായും മാധവ് ചന്ദ്രന് നേതൃത്വം നല്കി വരുന്ന വിവിധ സേവന വികസന പദ്ധതികളെ വിലയിരുത്തിയാണ് പുരസ്കാരം. മെയ് അവസാനം മെല്‍ബണില്‍ നടക്കുന്ന റോട്ടറി വാര്‍ഷിക കണ്‍വെന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും.
