കാറിന്റെ പാര്‍ട്‌സില്‍ മയക്കു മരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പിടികൂടി

Web Desk
0 Min Read

ദോഹ: മയക്കു മരുന്ന് ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം അതിര്‍ത്തിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തു. കാറിന്റെ പാര്‍ട്‌സുകള്‍ക്കുള്ളില്‍ രഹസ്യമായി ഒളിപ്പിച്ചാണ് വിവിധതരം മയക്കുമരുന്നു ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്.

city exchange

അബുസംറ തുറമുഖത്തെ ഉദ്യോഗസ്ഥരാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. നിരോധിത പ്രെഗബാലിന്‍ എട്ട് ഗുളികകളും ക്യാപ്റ്റഗോണിന്റെ 10 ഗുളികകളും കണ്ടെത്തി. പിടിച്ചെടുത്ത ഗുളികകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച സംവിധാനങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ചുള്ള തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടെ ലഭ്യമാകുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!