Featured
പ്രവീണ്‍ നെട്ടാരു വധക്കേസ് പ്രതി ഖത്തറില്‍ നിന്നും മടങ്ങവെ പിടിയിലായി

കണ്ണൂര്‍: പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതി അബ്ദുല്‍ റഹ്മാനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്ന് മടങ്ങിയ അബ്ദുല്‍ റഹ്മാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.


2022ല്‍ ജൂലായ് 26നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

വധക്കേസ് പ്രതികള്‍ അറസ്റ്റിലായതോടെ അബ്ദുല്‍ റഹ്മാന്‍ ഖത്തറിലേക്ക് ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അബ്ദുല്‍ റഹ്മാനെതിരെ എന്‍ ഐ എ ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. നാലു ലക്ഷംരൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.


ഈ വര്‍ഷം ഏപ്രിലില്‍ എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തിലെ നാല് പേരില്‍ റഹ്മാനും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 28 ആയി.


