ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും

Web Desk
0 Min Read

ന്യൂഡല്‍ഹി: ജപ്പാനിലെ ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും. ടോക്യോയില്‍ എത്തിയാല്‍ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്റീനില്‍ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ഇടപഴകാന്‍ പാടില്ല.ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും ബി സായ് പ്രണീതുമാണ് പങ്കെടുക്കുക.പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ്,ചിരാഗ് ഷെട്ടിയും പങ്കെടുക്കും. മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം.

city exchange
Share This Article
Leave a Comment
error: Content is protected !!