

ദോഹ: നൗഷാദ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഐന്‍ഖാലിദ് സി ഐ സി ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെയാണ് പങ്കെടുത്തത്.

നൗഷാദ് കണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജി സി സി നൗഷാദ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നൗഷാദ് പള്ളിവിള, ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് വളാഞ്ചേരി, ഒമാന്‍ നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് കുത്തുപറമ്പ്, കണ്ണൂര്‍ ജില്ലാ നൗഷാദ് അസോസിയേഷന്‍ സെക്രട്ടറി നൗഷാദ് കണ്ണൂര്‍, ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ സെക്രട്ടറി നൗഷാദ് ഇടപ്പാള്‍, ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ നൗഷാദ് ചൊക്ലി, നൗഷാദ് മജ്ലിസ്, ജോയിന്‍ സെക്രട്ടറി നൗഷാദ് രാമനാട്ടുകര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
