

ദോഹ: വളാഞ്ചേരി എം ഇ എസ് കൂട്ടായ്മ അല്‍ സദ്ദില്‍ ഇഫ്താര്‍ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ന്‍ മൂഖ്യാതിഥിയായിരുന്നു. ഡോ. നയീം മുള്ളുങ്ങല്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഐ സി ബി എഫ് ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അലുംനി അംഗം സതീഷ് വിളവിലിനെ പൊന്നടയണിയിച്ചു. ഡോ. ഹമീദ് വളാഞ്ചേരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജന്‍സര്‍ സ്വാഗതവും എന്‍ ടി ശരീഫ് നന്ദിയും പറഞ്ഞു.

1982 മുതല്‍ 2021 വരെയുള്ള വിവിധ ബാച്ചുകളില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍, രേഷ്മ, സിദ്ദീക് ചെറുവല്ലൂര്‍, ഷാജി ഹുസൈന്‍, ഷജിത്, ജമാലുദ്ദീന്‍, സക്കീര്‍ വെണ്ടല്ലൂര്‍, ഹാഷിം കല്ലുങല്‍, ഷമീര്‍ ഖാന്‍, രാഹുല്‍ കെ എം, സൈഫുദ്ദീന്‍, കുഞ്ഞീതു, ഷബ്‌ന, ലുലു, ഷെഹ്‌സാദി, ഷിറാസ്, അഫ്താഷ്, അനീസ് എന്നിവര്‍ നേതൃത്വം നല്‍കി.
