ചെങ്കടല്‍ തീരത്ത് മുങ്ങിക്കപ്പല്‍ അപകടം; ആറ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ മരിച്ചു

Web Desk
1 Min Read

കെയ്‌റോ: ചെങ്കടല്‍ തീരത്തുള്ള ഹുര്‍ഗദയില്‍ വിനോദ സഞ്ചാര മുങ്ങിക്കപ്പല്‍ അപകടത്തില്‍ ആറു വിനോദസഞ്ചാരികള്‍ മരിച്ചു. കപ്പലില്‍ നാല്‍പ്പത്തിയഞ്ച് വിനോദ സഞ്ചാരികളും അഞ്ച് ജീവനക്കാരുമാണുണ്ടായിരുന്നത്.

city exchange

മരിച്ചവരെല്ലാം റഷ്യക്കാരാണ്. ഇവരെ കൂടാതെ ഇന്ത്യ, നോര്‍വേ, സ്വീഡിഷ് പൗരന്മാരാണ് അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പലിലുണ്ടായിരുന്നത്. അപകടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മേജര്‍ ജനറല്‍ അമര്‍ ഹനാഫി പറഞ്ഞു.

ഈജിപ്തിലെ ടൂറിസം രംഗത്ത് മുഖ്യ ആകര്‍ഷണ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഹുര്‍ഗദ. ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

കെയ്‌റോയില്‍ നിന്ന് 285 മൈല്‍ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഹുര്‍ഗദ ചെങ്കടലിലെ പവിഴപ്പുറ്റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ മുങ്ങല്‍ വിദഗ്ധരുടെയും സ്‌നോര്‍ക്കലര്‍മാരുടെയും മറ്റു വിനോദ സഞ്ചാരികളുടെയും കേന്ദ്രമാണിത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!