12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കര്‍ക്കശ പരിശോധനക്ക് വിധേയമാക്കും

Web Desk
0 Min Read

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ ‘ഒമൈക്രോണ്‍ ‘കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ.അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ കോറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്ര വീണ്ടും തുടങ്ങിയത് അടുത്തിടെയാണ് .
യു.കെയില്‍ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കര്‍ക്കശ പരിശോധനക്ക് വിധേയമാക്കും. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്ക്‌കോങ്, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കാണ് ഇനി കൂടുതല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടി വരിക .

city exchange
Share This Article
Leave a Comment
error: Content is protected !!