ഹാന്റക്‌സ് കൈത്തറി തുണിത്തരങ്ങളുടെ റിബേറ്റ് വില്പന ആരംഭിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കൈത്തറി തുണിത്തരങ്ങള്‍ക്ക് പ്രഖ്യാപിച്ച 20 ശതമാനം റിബേറ്റ് വില്പനയുടെ ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള ഹാന്റക്‌സ് കൈത്തറി ഭവന്‍ ഷോറൂമില്‍ നടന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
പ്രേംകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ ആദ്യ വില്പന നടത്തി. കവി വിനോദ് വൈശാഖി, ഹാന്റക്‌സ് കണ്‍വീനര്‍ പി വി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം എം ബഷീര്‍, പിന്നണി ഗായകന്‍ പട്ടം സനിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!