സലീം നാലകത്തിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ഷാര്‍ജ: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സലിം നാലകത്തിന്റെ രണ്ടു പുസ്തകങ്ങള്‍ നാല്‍പ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കവിതാ സമാഹാരം ക്വാറന്റീന്‍, ചെറുകഥാ സമാഹാരം ആന്ദ്രേയാല്‍ മാല്‍ക്കം എന്നിവയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഡോ. പുത്തൂര്‍ റഹ്മാനില്‍ നിന്നും അന്‍വര്‍ നഹ സ്വീകരിച്ച് ക്വാറന്റീനും നവാസ് പൂനൂരില്‍ നിന്നും മുസ്തഫ തിരൂര്‍ സ്വീകരിച്ച് ആന്ദ്രേയാല്‍ മാല്‍ക്കവും പ്രകാശനം നടന്നു.

city exchange

കേരളാ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. അന്‍വര്‍ അമീന്‍, മീഡിയ വണ്‍ ബ്യൂറോ ചീഫ് എം സി എ നാസര്‍, അബുബക്കര്‍ തങ്ങള്‍, ലിപി അക്ബര്‍, സക്കീര്‍ പാലത്തിങ്ങല്‍, എം ടി നാസര്‍, കരീം താഴേക്കാട്, എഴുത്തുകാരന്‍ സലീം നാലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!