പാലക്കാട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
1 Min Read

പാലക്കാട്:

city exchange

മാങ്കുറുശ്ശി കക്കോട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല (19) യെ ആണു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് സഹോദരന്‍ നഫ്സല്‍ രംഗത്തെത്തി. ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍- കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മുജീബും 10 മാസം മുമ്പാണു വിവാഹിതരായത്. വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചു. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട യുവതിയെ ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share This Article
Leave a Comment
error: Content is protected !!