

ദോഹ: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് താത്ക്കാലികമായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

ലോകാരോഗ്യ സംഘടനയില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി ദക്ഷിണാഫ്രിക്കയിലേക്കും സിംബാബ്‌വേയിലേക്കും യാത്ര ചെയ്യുന്നവരെ തങ്ങളുടെ വിമാനങ്ങളില്‍ സ്വീകരിക്കുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
മാറ്റങ്ങള്‍ യാത്രയെ ബാധിക്കുന്നവര്‍ ഖത്തര്‍ എയര്‍വെയ്‌സുമായോ ട്രാവല്‍ ഏജന്റുമായോ ബന്ധപ്പെടണമെന്നും ഖത്തര്‍ എയര്‍വെയ്‌സ് ട്വീറ്റ് ചെയ്തു.

