സാമ്പത്തിക തട്ടിപ്പ് നടത്തിയ എട്ടുപേര്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: സാമ്പത്തിക തട്ടിപ്പ് നടത്തി പൗരന്മാരെ വഞ്ചിച്ച വിവിധ രാജ്യക്കാരായ എട്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.

city exchange

പ്രസ്തുത വ്യക്തികള്‍ നിയമത്തിന് വിരുദ്ധമായി പണത്തിന് പകരമായി ഓഹരികള്‍ വ്യാപാരം ചെയ്യുന്നതിന് സ്ഥാപിച്ച ഫാന്റം കമ്പനികളില്‍ നിന്ന് സാമ്പത്തിക ലാഭം പ്രതീക്ഷിച്ച പൗരന്മാരെയാണ് വഞ്ചിച്ചു.

നിരവധി സാങ്കല്‍പ്പിക കമ്പനികളുടെ സ്റ്റാമ്പുകളും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക രൂപം നല്‍കാന്‍ ഉപയോഗിച്ച ചില അനുബന്ധ രേഖകളും ഉള്‍പ്പെടെയുള്ള പ്രതികളുടെ കൈവശം കണ്ടെത്തി.

- Advertisement -
Ad image

കേസില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

Share This Article
Leave a Comment
error: Content is protected !!