ഇറാന്‍ പ്രസിഡന്റുമായി അമീര്‍ ഫോണ്‍ സംഭാഷണം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

city exchange

സംഭാഷണത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലായി അവയെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും ഉള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു. കൂടാതെ, നിലവിലെ സാഹചര്യം, സംഘര്‍ഷ ശമനത്തിനുള്ള ശ്രമങ്ങള്‍, സ്ഥിരത പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കി. ഏറ്റവും പുതിയ പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.

പ്രാദേശിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇതിലൂടെ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും പ്രദേശത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹായകമാകുമെന്ന് അവര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!