
കാസര്‍ഗോഡ്: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന റോഡ് സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക അവബോധ പരിപാടി സംഘടിപ്പിച്ചു. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നായി 2400-ലധികം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

റോഡിലെ ഉത്തരവാദിത്വപരമായ പെരുമാറ്റം, സുരക്ഷിത യാത്ര, ഗതാഗത നിയമങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവ് നല്‍കുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം.
യഥാര്‍ഥ റോഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരിശീലനങ്ങള്‍ വിദ്യാര്‍ഥികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിച്ചതായി അധികൃതര്‍ അറിയിച്ചു.

‘സേഫ്റ്റി ഫോര്‍ എവരിവണ്‍’ എന്ന മുദ്ര്യാവാക്യമുയര്‍ത്തിയായിരുന്നു പരിപാടി. 2050 ഓടെ ഹോണ്ട വാഹനങ്ങളുമായി ബന്ധപ്പെട്ട അപകട മരണങ്ങള്‍ ഇല്ലാതാക്കുക, ഇന്ത്യയില്‍ 2030ഓടെ റോഡ് അപകട മരണങ്ങള്‍ പകുതിയായി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നടത്തിവരുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 5 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഇ-ഗുരുകുല്‍ ഡിജിറ്റല്‍ റോഡ് സുരക്ഷാ പഠന പ്ലാറ്റ്‌ഫോമും ഹോണ്ട അവതരിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
