അന്തരീക്ഷം മലിനപ്പെടുത്താതിരുന്നാല്‍ ആരോഗ്യമുള്ള മനസ്സും ശരീരവും കാത്തുസൂക്ഷിക്കാം: പോള്‍ മുണ്ടാടന്‍

Web Desk
1 Min Read

ആലുവ: ജനവാസ യോഗ്യമായ അന്തരീക്ഷം ഉണ്ടായാലേ ആരോഗ്യമുള്ള ശരീരവും മനസ്സും കാത്തുസൂക്ഷിക്കാന്‍ മനുഷ്യസമൂഹത്തിന് സാധ്യമാകുവെന്നും ദൈവത്തിന്റെ സൃഷ്ടിയില്‍ ഇത് ഉള്‍കൊള്ളിച്ചാണ് ലോകത്തുള്ള മുഴുവന്‍ ജീവജാലകങ്ങളെയും ഈ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അത് മലിനപ്പെടുത്താതെ കാത്തു സൂക്ഷിച്ചാല്‍ മനുഷ്യയുസ്സിന് ഗുണം ചെയ്യുമെന്നും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായ നടീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു പി പി ടി ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ പറഞ്ഞു. പി എ ഹംസാക്കോയ അധ്യക്ഷത വഹിച്ചു.

city exchange

വൈസ് ചെയര്‍മാന്‍ വി എ ഹാരിദ് സ്വാഗതം ആശംസിച്ചു. റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സോമസുന്ദരന്‍, ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, സീനിയര്‍ മാനേജര്‍ അജിത് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ അരുണ്‍ വിജയ് എന്നിവര്‍ ഓരോ മരങ്ങള്‍ നട്ടു പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

ഷമീര്‍ കല്ലുങ്കല്‍, കെ കെ കബീര്‍, സൗരവ് സദീശന്‍, ബിജു, റെയില്‍വേ ജീവനക്കാര്‍ മുതലായവ സന്നിഹിതരായിരിന്നു.

Share This Article
Leave a Comment
error: Content is protected !!