സൗദിയില്‍ വിദേശികള്‍ക്ക് അബഷീര്‍ വഴി അപേക്ഷിച്ച് സ്വത്ത് വാങ്ങാം

Web Desk
0 Min Read

ജിദ്ദ: സൗദിയില്‍ വിദേശികള്‍ക്ക് നേരിട്ട് സ്വത്ത് വാങ്ങാന്‍ അനുമതി . സ്വത്ത് വാങ്ങാനുള്ള പെര്‍മിറ്റ് എടുക്കണം.ഇതിന്റെ രീതികള്‍ അബഷീറില്‍ വിശദീകരിച്ചിട്ടുണ്ട്. സ്വത്ത് എടുക്കാനുദ്ദേശിക്കുന്നയാള്‍ക്ക് കാലാവധിയുള്ളതും നിയമാനുസൃതവുമായ താമസരേഖ ഉണ്ടായിരിക്കണം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഔദ്യോഗിക രേഖകള്‍ വേണം. ഒരാള്‍ക്ക് ഒരേ സമയം ഒരു സ്വത്ത് മാത്രമേ വാങ്ങാന്‍ അനുമതിയുള്ളൂ. അത്തരം ആളുകള്‍ക്ക് രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ സ്വന്തമായി ഭൂമിയോ കെട്ടിടങ്ങളോ ഉണ്ടെങ്കില്‍ മറ്റൊന്ന് വാങാന്‍ സാധിക്കില്ല. അബ്ഷീറിലെ എന്റെ സേവനം എന്ന പുതിയ ടാബ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!