തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടി-ഷര്‍ട്ട് പ്രകാശനം നേതൃത്വം നല്‍കി ഇന്‍കാസ് ഖത്തര്‍ തിരുവമ്പാടി

Web Desk
1 Min Read

ദോഹ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുജീവന്‍ പകരുന്ന രീതിയില്‍ ഇന്‍കാസ് ഖത്തര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടി-ഷര്‍ട്ട് വിതരണ പരിപാടി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് പുറായില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സി കെ കാസിമിന് നല്‍കി് ഉദ്ഘാടനം ചെയ്തു.

city exchange

പ്രവര്‍ത്തകരുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന ചടങ്ങ് പ്രചാരണ രംഗത്ത് പുതിയ ഉണര്‍വ് സൃഷ്ടിച്ചു. വിജയലക്ഷ്യത്തോടെ മുന്നേറുന്ന യു ഡി എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തമായ പ്രചോദനമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രസ്തുത ചടങ്ങില്‍ ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പൈക്കാട്ടില്‍, എം ടി അഷ്റഫ്, ഷാജഹാന്‍ ചെറുവാടി, സലീം തോട്ടത്തിന്‍കടവ്, ഷൗക്കത്തലി, അബ്ദുറഹിമാന്‍ ബാവ, ജാഫര്‍ കൂവപ്പള്ളി, നിഷാദ് നീലേശ്വരം, എന്‍ കെ അന്‍വര്‍, തനുദേവ്, ഫര്‍ഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!