സഞ്ചരിക്കുന്ന റേഷന്‍ കട ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്താനുള്ള തീവ്രമായ ശ്രമമാണ് സര്‍ക്കാരും വകുപ്പും നടപ്പാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യധാന്യങ്ങള്‍ ഊരുകളിലെ വീടുകളിലേക്ക് എത്തിച്ചു നല്‍കുന്ന ‘സഞ്ചരിക്കുന്ന റേഷന്‍ കട’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൂടരഞ്ഞിയില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

city exchange

കിലോമീറ്ററുകള്‍ താണ്ടി റേഷന്‍ കടകളില്‍ എത്താന്‍ പ്രയാസപ്പെടുന്ന ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കും ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും ഈ പദ്ധതി ഉപകാരപ്രദമാവും. ഒരാളിന് പോലും ഭക്ഷ്യധാന്യം നിഷേധിക്കപ്പെടരുത് എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടരഞ്ഞി മഞ്ഞക്കടവ് സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ലിന്റോ ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്കും വനമേഖലകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കുന്നത്.

- Advertisement -
Ad image

കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലെ പൊന്നാങ്കയം, പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി പ്രദേശങ്ങളിലാണ് സേവനം ഒരുക്കുന്നത്. റേഷന്‍ കടകളിലെത്താന്‍ പ്രയാസമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ 100ലധികം ആദിവാസി കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ് മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!