പാട്ടിന്റെ ഓര്‍മ്മകളില്‍ കിഷോര്‍ കുമാറിനും ലതാജിയ്ക്കും ശ്രദ്ധാഞ്ജലി

Web Desk
2 Min Read

കോഴിക്കോട്: ബോളിവുഡ് ഗാനങ്ങള്‍ക്ക് ഇതിഹാസം തീര്‍ത്ത കിഷോര്‍ കുമാറിനും ലതാ മങ്കേഷ്‌കറിനും ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് കിഷോര്‍- ലതാജി ലൈവ് മ്യൂസിക് ഷോ കാണികള്‍ക്ക് പഴയ പാട്ടിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു. ടാഗോര്‍ ഹാളില്‍ കിഷോര്‍ കുമാറിന്റെയും ലതാജിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതായി ഓരോ ഗാനങ്ങളും.

city exchange

ഹംസബ് ഉസ്താദ് ഹെ എന്ന ചിത്രത്തില്‍ ലതാജി ആലപിച്ച അജ്‌നബി എന്ന ഗാനം പാടിയാണ് പ്രശസ്ത ഗായിക ഗംഗ ലൈവ് മ്യൂസിക്കിന് തുടക്കമിട്ടത്. പക്ഷെ എന്ന സിനിമയിലെ ‘സൂര്യാംശു ഓരോ വയല്‍ പൂവിനും’ എന്ന ഗാനത്തില്‍ യേശുദാസിനൊപ്പം പാടിയാണ് ഗംഗ മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, ബംഗാളി, ഹിന്ദി ചിത്രങ്ങളിലായി 800ഓളം ഗാനങ്ങളില്‍ പിന്നണി പാടിയ ഗംഗ ഒരിടവേളയ്ക്ക് ശേഷമാണ് ചെന്നൈയില്‍ നിന്നും കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഹരേ രാമ ഹരേ കൃഷ്ണയിലെ ഫൂലോക്ക… താരോക്ക എന്ന ഗാനം പാടി ഡോ. അനു ദേവാനന്ദും ജ്വവല്‍ തീഫ്-ലെ യെ ദില്‍ ന ഹോ ബേച്ചാരോ ഗാനം പാടി സലീഷ് ശ്യാമും കാണികളുടെ കയ്യടി നേടി. അമര്‍ പ്രേം ലെ യേ ക്യാ ഹു എന്ന ഗാനവുമായി ഫസല്‍ ഗഫൂറും ജൂലി സിനിമയിലെ ദില്‍ ക്യ കരേ ഗാനവുമായി വിനീഷ് വിദ്യാധരനും എത്തി.

- Advertisement -
Ad image

ആര്‍ ഡി ബര്‍മ്മന്‍ സംഗീതം നല്‍കിയ കിഷോര്‍- ലതാജി ഗാനങ്ങളായിരുന്നു ഏറെയും പാടിയത്. കിഷോര്‍ കുമാര്‍ ഫൗണ്ടേഷനും ലയണ്‍സ് ഇന്റര്‍ നാഷണലും ചേര്‍ന്ന് നടത്തിയ ചടങ്ങ് ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഡിസ്ടിക്റ്റ് ഗവര്‍ണര്‍ പി സുധീര്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ കുമാര്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി ഡോ. ഫസല്‍ ഗഫൂര്‍ കിഷോര്‍ അനുസ്മരണം നടത്തി.

ഒരു ഭരണ കര്‍ത്താക്കള്‍ക്ക് മുന്‍പിലും വഴങ്ങാത്ത പ്രകൃതമായിരുന്നു കിഷോര്‍ കുമാറിന്റെതെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി വിളിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാതിരുന്നതിനാല്‍ എ ഐ ആര്‍ വിലക്ക് വരെ കിഷോര്‍ കുമാര്‍ നേരിടേണ്ടി വന്നതായും അദ്ദേഹം അനുസ്മരിച്ചു.

ഫൗണ്ടേഷന്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ടി കെ രജീഷ്, കെ വി രാമചന്ദ്രന്‍, കെ സുബൈര്‍, ആര്‍ ജി രമേഷ്, കെ പ്രേംകുമാര്‍, കിഷോര്‍ അനിയന്‍, സുനിത ജ്യോതി പ്രകാശ്, കെ എന്‍ മുകേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!