ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

Web Desk
1 Min Read

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുല്ലാഹിയനും ഹെലികോപ്്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ഒന്‍പത് പേരും കൊല്ലപ്പെട്ടു.

city exchange

ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന ഒന്‍പതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചത്.

നീണ്ട 14 മണിക്കൂര്‍ തെരച്ചിലിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്ടര്‍ കണ്ടെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇറാന്‍- അസര്‍ബൈജാന്‍ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്‌റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ശനിയാഴ്ച അപകടത്തില്‍ പെട്ടത്. പ്രസിഡന്റ് ഉള്‍പ്പടെ ഒന്‍പത് പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്.

- Advertisement -
Ad image

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ ജുല്‍ഫയിലെ വനമേഖലയിലെ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് കരുതുന്നത്. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്നുണ്ട്.

റഈസിയും സംഘവും മൂന്ന് ഹെലികോപ്ടറുകളിലായാണ് പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകളും സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!