ഗവര്‍ണര്‍ കത്തെഴുതേണ്ടത് പ്രധാനമന്ത്രിക്കെന്ന് സലീം മടവൂര്‍

Web Desk
2 Min Read

കോഴിക്കോട്: യൂനിവേഴ്‌സിറ്റികളിലെ കാവി വല്‍ക്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മാതൃകയാവാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവേണ്ടതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു.

city exchange

ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ എഡിറ്ററായിരുന്ന ബാല്‍ദേവ് ഭായ് ശര്‍മയെയാണ് ഛത്തീസ് ഗഢ് സര്‍ക്കാരിന്റെഎതിര്‍പ്പ്മറികടന്ന് റായ്പുരിലെ കുശാ ബാബു താക്കറെ ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ യൂനിവേഴ്‌സിറ്റിയുടെ വി സിയായി ഗവര്‍ണര്‍ അനുസൂയ ഉയികെ നിയമിച്ചിരിക്കുന്നത്. ആര്‍ എസ് എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജേര്‍ണലിസം മേഖലയില്‍ വേണ്ടത്ര യോഗ്യതയില്ലാത്തയാളെ സംഘപരിവാര്‍ മുഖപത്രത്തിലെ പരിചയത്തിന്റെ പേരില്‍ വി സിയാക്കിയത്. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ആര്‍ എസ് എസ് അനുഭാവികളെ നിയമിച്ച് വിദ്യാഭ്യാസം കാവിവല്‍കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഹിമാചല്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വി സി കുല്‍ദീപ് അഗ്‌നിഹോത്രിയുംപഞ്ചാബ് യൂനിവേഴ്‌സിറ്റി വി സി പ്രൊഫ. രാജ് കുമാറും ആര്‍ എസ് എസിന്റെ താത്പര്യപ്രകാരം വി സിമാരാക്കപ്പെട്ടവരാണ്.
ബി ജെ പി എസ് സി മോര്‍ച്ച നേതാവ് പ്രൊഫ. സിക്കന്ദര്‍ കുമാറിന് യോഗ്യത പൂര്‍ത്തികരിക്കാന്‍ വേണ്ടി ഹിമാചല്‍ പ്രദേശ് യൂനിവേഴ്‌സിറ്റി വി സി നിയമനം ദീര്‍ഘകാലം ഒഴിച്ചിട്ടു. പിന്നീട് ആര്‍ എസ് എസ് സമ്മര്‍ദ്ദം കാരണം പ്രൊഫസര്‍ സ്ഥാനത്ത് പത്ത് വര്‍ഷത്തെ പരിചയമെന്ന നിര്‍ദിഷ്ഠ യോഗ്യത പൂര്‍ത്തികരിക്കാതെ തന്നെ ഇദ്ദേഹത്തെ വി സിയാക്കി.

- Advertisement -
Ad image

നളന്ദ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിതനായ വിജയ് ഭട്കര്‍ ആര്‍ എസ് എസ് താല്‍പര്യമെടുത്ത് രൂപീകരിച്ചവിജ്ഞാന്‍ ഭാരതി അംഗമെന്ന നിലക്കാണ് പരിഗണിക്കപ്പെട്ടത്. ബി ജെ പി താല്‍പര്യപ്രകാരം നിയമിക്കപ്പെട്ട മുന്‍ പഞ്ചാബ് ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി വി സി ഡോ. രജനീഷ് അറോറ അനധികൃതമായി ബി ജെ പി നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയതിന് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.

2017 മാര്‍ച്ചില്‍ ആര്‍ എസ് എസ് വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം ലക്ഷ്യം വെച്ച്നടത്തിയവര്‍ക് ഷോപ്പില്‍ രാജ്യത്തെ 51 വി സിമാര്‍ പങ്കെടുത്തുവെന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യകതമാക്കുന്നതാണ്. ഇത്തരം നീക്കങ്ങള്‍ക്കെ
തിരെ പ്രധാനമന്ത്രിക്കുള്ള തുറന്ന കത്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും കേരള ജനത പ്രതീക്ഷിക്കുന്നത്. കേരളത്തിലെ യൂനിവേഴ്‌സിറ്റികളില്‍ ഇതര സംസ്ഥാനങ്ങളെപ്പോലെ കാവി വല്‍കരണം നടത്താനുള്ള ആര്‍ എസ് എസ് താല്‍പര്യം നടപ്പാക്കാനാവാത്തതാണ് ഗവര്‍ണറുടെ പ്രയാസമെങ്കില്‍ ചാന്‍സലര്‍ പദവി ഒഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന് നല്ലത്. ഗവര്‍ണറുടെ നിലപാട് ആത്മാര്‍ഥതയോടെയാണെങ്കില്‍ ആദ്യം കാവി വല്‍കരണത്തിനെതിരെ പ്രതികരിക്കണമെന്നും മടവൂര്‍ കൂട്ടി ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!