ചെറുവണ്ണൂര്‍ സ്‌കൂളിലെ കവര്‍ച്ച: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

Web Desk
2 Min Read

കോഴിക്കോട്: ചെറുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം നടത്തിയ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി പൊലീസിന്റെ പിടിയിലായി. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിന്‍ അശോക് എന്ന കണ്ണന്‍ (29), ബേപ്പൂര്‍ ഇരട്ടച്ചിറ സ്വദേശി ആഷിഖ് എന്ന മുത്തുട്ടി (25) എന്നിവരാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്.

city exchange

മുഖ്യ പ്രതിയായ മുഷ്താഖിനെ കഴിഞ്ഞ ദിവസം ഗള്‍ഫ് ബസാറിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പൊലീസിന് കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടാനായി.

ബി കോം ബിരുദധാരിയായ മുഷ്താഖ് നിരവധി കേസുകളില്‍ പ്രതിയായ നുബിന്‍ അശോകിനെയും ആഷിഖ് നേയും കൂട്ടുപിടിച്ചാണ് തന്റെ പദ്ധതി നടപ്പാക്കിയത്. ആഷിഖ് ന് മാറാട്, ബേപ്പൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഭവനഭേദനത്തിനും ബ്രൗണ്‍ ഷുഗര്‍ വില്‍പനയ്ക്കും കേസുകളുണ്ട്. മലപ്പുറം സ്വദേശിയായ നുബിന്‍ മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളില്‍ നിന്നും പൊലീസ് മുതലുകള്‍ കണ്ടെടുത്തു.

കോഴിക്കോട് ബീച്ചില്‍ നിന്നുമുള്ള പരിചയമാണ് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലേക്ക് നയിച്ചത്. മോഷണ ശേഷം നുബിനെയും ആഷിഖ്‌നേയും മുംബൈയിലേക്ക് കടത്തിയ മുഷ്താഖ് ഫോണ്‍ ഉപയോഗിക്കാതെ കോഴിക്കോട് തന്നെ തങ്ങുകയായിരുന്നു. ഇതിനിടെ അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മുംബൈക്ക് കടത്തിയ കുറ്റവാളികളെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ ജില്ലാ പൊലീസ് മേധാവി നാരായണന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡ് അന്തര്‍ സംസ്ഥാന ഓപ്പറേഷന് തയ്യാറെടുത്തു. ഇതിനിടെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബീച്ച് ആശുപത്രിക്ക് സമീപത്തും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തിയതില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
പ്രതികളില്‍ നിന്നും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

- Advertisement -
Ad image

നല്ലളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, പ്രശാന്ത് കുമാര്‍ എ, ഷഹീര്‍ പെരുമണ്ണ, രാകേഷ് ചൈതന്യം, ഫറോക് എ സി പിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട വിനോദ് ഐ ടി, മധുസൂദനന്‍, അനൂജ് വളയനാട്, സുബീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!