

കൊച്ചി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നയാള്‍ പിടിയില്‍. കവരപ്പറമ്പ് പോത്തഞ്ഞാലി വീട്ടില്‍ രാജീവ് (കൂട്ടാല രാജീവ്- 45)നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 25ന് വൈകിട്ടാണ് സംഭവം.

അങ്കമാലി മുന്‍സിപ്പാല്‍ ഓഫീസിന് സമീപമുള്ള ഇടറോഡിലൂടെ പോവുകയായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. പോക്‌സോ ഉള്‍പ്പടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാള്‍.

ഇന്‍സ്‌പെക്ടര്‍ പി എം ബൈജുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ഷാഹുല്‍ ഹമീദ്, പ്രദീപ് കുമാര്‍, റജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

