സ്‌കൂള്‍ ബസ് ഉള്‍പ്പെടെ മദ്യപിച്ച് വാഹനമോടിച്ച 12 ഡ്രൈവര്‍മാര്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: റൂറല്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 12 ബസ് ഡ്രൈവര്‍മാര്‍ക്ക് പിടിവീണു. ഇതില്‍ 10 പേര്‍ സ്‌കൂള്‍ വാഹനം ഓടിച്ചവരാണ്.

city exchange

അങ്കമാലിയില്‍ അഞ്ച് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്‌കൂള്‍ കോളേജ് വാഹനങ്ങള്‍ ഓടിച്ചവരാണ്. വടക്കേക്കരയില്‍ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.

വിദ്യാര്‍ഥികളുമായി വാഹനമോടിച്ച് വരുമ്പോഴാണ് പിടികൂടിയത്. പറവൂരും കോടനാടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ട് ഡ്രൈവര്‍മാരെ വീതം മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

- Advertisement -
Ad image

പുലര്‍ച്ചെ അഞ്ചിന് തുടങ്ങി 409 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.

Share This Article
Leave a Comment
error: Content is protected !!