

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്നു സംരംഭം തുടങ്ങുന്നതിനായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി ഒ ബി സി ലോണ്‍ മേള സംഘടിപ്പിച്ചു. 2 കോടി 17 ലക്ഷത്തി ഇരുപത്തിനാലായിരത്തി ഒരുന്നൂറ്റി അമ്പത്തിയഞ്ച് രൂപയുടെ ഒ ബി സി ലോണ്‍ മേളയാണ് നടത്തിയത്.

ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ മുപ്പത്തിയഞ്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ലോണ്‍ നല്‍കിയത്. ചൂര്‍ണ്ണിക്കര പഞ്ചായത്ത് കെ കരുണാകരന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ലോണ്‍ മേള വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉല്‍ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് മുഖ്യാതിഥിയായിരുന്നു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, കെ ദിലീഷ്, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, ലീന ജയന്‍, സബിത സുബൈര്‍, സെക്രട്ടറി പി കെ മഹേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിജയലക്ഷ്മി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ലിന്‍സി, അക്കൗണ്ടന്റ് ധന്യ എന്നിവര്‍ പ്രസംഗിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ റംല റഷീദ് സ്വാഗതവും സി ഡി എസ് അംഗം ജലജ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുമ്പ് കുടുംബശ്രീ ലോണ്‍ എടുത്തു സംരംഭം തുടങ്ങി മികച്ച വിജയം നേടിയ അനിലയെ ആദരിച്ചു.

