

താമരശ്ശേരി: ഡ്യൂട്ടിക്കെത്തിയ താമരശ്ശേരി എസ് ഐ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ചേവായൂര്‍ കോവൂര്‍ എം എല്‍ എ റോഡിലെ വാകേരി വി എസ് സനൂജ് (37)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഡ്യൂട്ടിക്കെത്തിയ എസ് ഐ നെഞ്ച് വേദന അനുഭപ്പെട്ടത്. തുടര്‍ന്ന് താമരശ്ശേരി സി എച്ച് സിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് രാത്രി പത്തു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
വാകേരീ സദാനന്ദന്റെയും വിലാസിനിയുടെയും മകനാണ് സനൂജ്. ഭാര്യ: നിമിഷ. മകന്‍: നിവേദ് എസ് നായര്‍
സഹോദരി: വിദ്യ.
ഫയര്‍ഫോഴ്‌സ്, സെയില്‍ ടാക്‌സ് എന്നീ വകുപ്പുകളിലെ സേവനത്തിനു ശേഷമാണ് സനൂബ് സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിക്കുന്നത്. മാനന്തവാടി, കല്‍പ്പറ്റ സ്റ്റേഷനുകളില്‍ പ്രൊബേഷനറി എസ് ഐ ആയും പേരാമ്പ്ര സ്റ്റേഷനില്‍ എസ് ഐ ആയും ജോലി ചെയ്തു.
താമരശ്ശേരിയില്‍ നിരവധി മയക്കുമരുന്ന് കേസുകള്‍ പിടികൂടുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ട്രെയിനിംഗ് കാലത്ത് കോവിഡ് സമയത്ത് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ ജോലി ചെയ്തും കര്‍മ്മനിരതനായിരുന്നു.

