കപട രാഷ്ടീയ നയത്തിന്നെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പി കെ ഫിറോസ്

Web Desk
1 Min Read

പയ്യന്നൂര്‍: മുസ്‌ലിം ലീഗിന്റെ ശ്രമഫലമായി കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത പുരോഗതി തങ്ങളുണ്ടാക്കിയതാണെന്നവകാശപ്പെടുന്ന സി പി എം മുസ്‌ലിംകളെ കബളിപ്പിക്കുകയുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വ ക്യാമ്പ് ‘എക്‌സ്പാന്റ്’ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ഒരു ഭാഗത്ത് മുസ്‌ലിംകളെ കബളിപ്പിക്കുമ്പോള്‍ മറുഭാഗത്ത് മുസ്‌ലിംകള്‍ അനര്‍ഹമായത് നേടിയെടുത്തു എന്ന നിലയില്‍ കള്ള പ്രചരണം നടത്തി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. മുസ്‌ലിംകളുടെ അവകാശങ്ങളും അനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിനും മുസ്‌ലിം വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതിലും മോദിയുടെ മുന്നിലെത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയന്‍. ഈ കപട രാഷ്ട്രീയ നയത്തിന്നെതിരെ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പയ്യന്നൂര്‍ നിയോജ മണ്ഡലം പ്രസിസണ്ട് പി കെ ശബീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മറ്റി അംഗം ഷിബു മീരാന്‍, ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍, ജില്ലാ ലീഗ് സിക്രട്ടറി കെ ടി സഹദുല്ല, എസ് എ ശുക്കൂര്‍ ഹാജി, കെ കെ അഷ്‌റഫ്, എസ് കെ നൗഷാദ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശംസീര്‍ മയ്യില്‍, യു കെ മുഹമ്മദ് കുഞ്ഞി, കെ സി ഖാദര്‍, അലികോയിപ്ര, വി കെ ശാഫി, ഷജീര്‍ ഇഖ്ബാല്‍, ഇസ്മായില്‍ പാലക്കോട്, അന്‍വര്‍ ഷക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശരീഫ് പെരിങ്ങോം, മുഹമ്മദ് പാലക്കോട്, പി സി ഫായിസ്, സഫീര്‍ പുളിങ്ങോം, സമീര്‍ പെടേന, ആസിഫ് പാലക്കോട്, കെ സി മനാഫ്, ടി പി സുബൈര്‍, സലാം പാലക്കോട് എന്നിവരടങ്ങിയ പ്രസീഡിയം ക്യാമ്പ് നിയന്ത്രിച്ചു.

- Advertisement -
Ad image

ജിയാസ് വെള്ളൂര്‍ സ്വാഗതവും മുര്‍ഷിദ് കോയിപ്ര നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!