

പയ്യന്നൂര്‍: കുട്ടികളെ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകളാക്കി വളര്‍ത്താന്‍ രക്ഷിതാക്കളോട് പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ ആഹ്വാനം ചെയ്തു. കുട്ടിക്കാലം മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പ്രക്രിയായ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു. പുതുതലമുറയിലെ മക്കള്‍ക്ക് രക്ഷിതാക്കള്‍ ഉത്തമരായ റോള്‍ മോഡലുകളാവണമെന്നും അദ്ദേഹം പ്രസ്താവിച്ചു. എസ് വൈ എസ് എസ് രാമന്തളി ശാഖാ കമ്മിറ്റി സംഘടിപ്പിച്ച എസ് എം എഫ് ഹാപ്പി പാരന്റിംഗ് കോഴ്‌സിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സാജിഹു സമീര്‍ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ആര്‍ വി അബൂബക്കര്‍ യമാനി, കെ കെ സി അബ്ദുല്ല, അഫ്‌സല്‍ രാമന്തളി, പി എം അബ്ദുല്ലത്തീഫ്, കോച്ചന്‍ അബ്ദുല്ല, ഇ അബൂബക്കര്‍, പി കെ ശബീര്‍, പി പി സുലൈമാന്‍ ഹാജി, ഖമറുസ്സമാന്‍, എം സി റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
