

അങ്കമാലി: ജൂണ്‍ 16 മുതല്‍ 23 വരെ ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തില്‍ തൊട്ട് കൃതജ്ഞത രേഖപ്പെടുത്താന്‍ ഏഴു നിയോജക മണ്ഡലങ്ങളിലും ബെന്നി ബെഹനാന്‍ എം പി നന്ദി അറിയിച്ചു കൊണ്ടുള്ള വാഹന പര്യടനം നടത്തും. ജൂണ്‍ 16ന് ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടിയിലെ കോട്ടമുറിയില്‍ നിന്ന് രാവിലെ 7:30ന് ആരംഭിക്കും. വൈകിട്ട് 8:30ന് പോട്ടയിലാണ് സമാപിക്കുന്നത്.

എല്ലാ നിയജകമണ്ഡലത്തിലെയും എല്ലാ പഞ്ചായത്തുകളിലും പര്യടനവാഹനം എത്തുന്നതാണ്. 16 ചാലക്കുടി, 18 അങ്കമാലി, 19 കൈപ്പമംഗലം, 20 കൊടുങ്ങല്ലൂര്‍, 21 കുന്നത്തുനാട്, 22 ആലുവ, 23 പെരുമ്പാവൂര്‍ എന്നീ നിയജക മണ്ഡലങ്ങളില്‍ രാവിലെ 7:30 മുതല്‍ വൈകിട്ട് 8:30 വരെയാണ് പര്യടനം നടക്കുക.
