Community
റോഡപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ: റോഡപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്നു രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


തൃശൂര്‍ വടക്കാഞ്ചേരി കുമരനെല്ലൂര്‍ അരങ്ങത്ത് പറമ്പില്‍ മുഹമ്മദ് അബ്ദുല്‍ അംസദിന്റെ മകന്‍ മുഹമ്മദ് ഹബീല്‍ (21)ന്റെ മൃതദേഹമാണ് രാത്രി 1.45നുള്ള ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോവുക.

കഴിഞ്ഞ ദിവസം നടന്ന റോഡപകടത്തിലാണ് ഹബീല്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചത്.


