ജീവിതനിലവാര സൂചികയില്‍ ഖത്തര്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്

Web Desk
1 Min Read

ദോഹ: 2026ലെ ലെഗാറ്റം പ്രോസ്‌പെരിറ്റി ഇന്‍ഡക്‌സ് പ്രകാരം ജീവിതനിലവാര സൂചികയില്‍ ഖത്തര്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്തെത്തി. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

city exchange

പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും ജീവിതനിലവാരത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്ന് പ്രധാന മേഖലകളെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന ഡെവലപ്മെന്റ് ഇന്‍ഡക്‌സില്‍ ഖത്തര്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനവും നേടി. ജീവിതനിലവാരത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സേവനങ്ങള്‍ക്കായി ആധുനികവും വികസിതവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള നിര്‍വഹണ സംവിധാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാം ദേശീയ വികസന തന്ത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. സുസ്ഥിരമായ ഭാവിയിലേക്കുള്ള ഖത്തറിന്റെ വികസനയാത്രയില്‍ സാമൂഹിക- മാനവ വികസനത്തിന് കേന്ദ്രസ്ഥാനമാണ് നല്‍കുന്നത്.

- Advertisement -
Ad image

2026ലെ ലെഗാറ്റം പ്രോസ്‌പെരിറ്റി ഇന്‍ഡക്‌സില്‍ ഖത്തര്‍ കൈവരിച്ച ഈ മുന്നേറ്റം രാജ്യത്തിന്റെ സമഗ്രവും ഏകോപിതവുമായ വികസന നയങ്ങളുടെ വിജയത്തിന്റെ തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!