ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ കാറ്റിനും താപനില കുറയാനും സാധ്യത

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാറ്റ് ശക്തമാകുന്നതോടെ താപനില കുറയുകയും കടലിലെ തിരമാലകള്‍ 15 അടി വരെ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

city exchange

ബുധനാഴ്ച ആരംഭിക്കുന്ന കാലാവസ്ഥാ മാറ്റം അടുത്ത ആഴ്ചയുടെ തുടക്കം വരെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസിനും കൂടിയ താപനില 21 മുതല്‍ 33 ഡിഗ്രി വരെ സെല്‍ഷ്യസിന് ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!