എ എ റഹീം രാജ്യസഭാ സ്ഥാനാര്‍ഥി

Web Desk
1 Min Read

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ഥിയായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. യുവപ്രാതിനിധ്യത്തോടൊപ്പം ഡല്‍ഹരി കേന്ദ്രീകരിച്ച് റഹീം പ്രവര്‍ത്തിക്കുന്നത് കൂടി പരിഗണിച്ചാണ് സി പി എം സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സി പി എം അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

city exchange

2011ല്‍ വര്‍ക്കലയില്‍ യു ഡി എഫിലെ വര്‍ക്കല കഹാറിനെതിരെ നിയമസഭയിലേക്ക് മത്സരിച്ച എ എ റഹീം പരാജയപ്പെട്ടിരുന്നു. പിന്നീടദ്ദേഹം നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ മത്സരിച്ചിട്ടില്ല. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യസഭയിലേക്ക് അദ്ദേഹം സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നത്.

ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന പി എ മുഹമ്മദ് റിയാസ് കേരള മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായതോടെയാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹീമിനെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

- Advertisement -
Ad image

റഹീമിനെ കൂടാതെ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസിനേയും എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവിനേയും സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ രണ്ടാം രാജ്യസഭ സീറ്റില്‍ സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറിന്റെ പേര് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതുകൂടാതെ യു ഡി എഫിന്റെ ഒരു സീറ്റും കേരളത്തില്‍ രാജ്യസഭയിലേക്ക് ഒഴിവുവരുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, എല്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍, സി പി എമ്മിലെ കെ സോമപ്രസാദ് എന്നിവരാണ് രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കുന്നത്. മാര്‍ച്ച് 31നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.

Share This Article
Leave a Comment
error: Content is protected !!