കൊയ്യാം, കൊയ്ത്ത് പഠിക്കാം; കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം

Web Desk
1 Min Read

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം. എറണാകുളം എം പി ഹൈബി ഈഡന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാധ്യതകള്‍ ലോക സഞ്ചരികള്‍ക്ക് മുന്നിലെത്തണമെന്നും അതുവഴി ഈ പ്രദേശം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകുമെന്നും എം പി പറഞ്ഞു. എറണാകുളം രാജഗിരി കോളേജിലെ വിദ്യാര്‍ഥികളും എം പിയും പൊക്കാളി കൊയ്ത്തില്‍ പങ്കാളികളായി. ജൈവകര്‍ഷകര്‍, അക്വാഫാം ഉടമകള്‍, വില്ലേജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരാണ് കടമക്കുടി വില്ലേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

city exchange

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ കര്‍ഷക തൊഴിലാളികളോടൊപ്പം വരും ദിവസങ്ങളിലെ കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കടമക്കുടിയിലെ വനിതകള്‍  വൈകുന്നേരങ്ങളില്‍ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലൂടെ ഗ്രാമത്തിന്റെ തനത് രുചികള്‍ സന്ദര്‍ശകര്‍ക്കായി ലഭിക്കും. ഇതുവഴി ഭാവിയിലും ഗ്രാമത്തിലെ വനിതകള്‍ക്ക് ടൂറിസത്തിലൂടെ സ്ഥിരവരുമാനം നല്‍കുക എന്നതാണ് ഉദ്ദേശം.
ഫെസ്റ്റ് ദിനങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ പൊക്കാളി കൊയ്ത്ത് നടക്കും. കൊയ്ത്ത് പാട്ട്, നാടന്‍ പാട്ട് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കലാസന്ധ്യകളില്‍ പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും. കടമക്കുടി ദ്വീപിന്റെ ഭംഗി ആസ്വദിക്കുന്നതിനായി ബോട്ടിങും ഒരുക്കിയിട്ടുണ്ട്. വിവിധയിനം മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി ജ്യോതിഷ്, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ശില്പ കെ തോമസ്, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ബെന്നി സേവ്യര്‍, ജോയിന്റ് കണ്‍വീനര്‍ വിശാല്‍ കോശി, പി കെ രാജീവ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!