സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിന്റെ തുക അനുവദിക്കുന്നതിന് കിഫ്ബിക്ക് കത്തു നല്കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിമാസ അവലോകന യോഗത്തില്‍ സ്ഥലമേറ്റെടുപ്പിനും നഷ്ടപരിഹാരത്തിനുമായി തുക അനുവദിക്കാന്‍ കത്ത് നല്‍കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

റോഡിന് 76 ഏക്കര്‍ 10 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും 34 കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുമാവശ്യമായ നഷ്ടപരിഹാര തുക നിശ്ചയിച്ച് റവന്യൂ വകുപ്പ് ആര്‍ ബി ഡി സി കെക്ക് കത്തു നല്കിയിട്ടുണ്ട്. നഷ്ടപരിഹാര തുകയും നിര്‍മ്മാണ ചെലവും അടക്കമുള്ള തുക അനുവദിക്കുന്നതിന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന് (ആര്‍ ബി ഡി സി കെ) കിഫ്ബിക്ക് റിക്വസ്റ്റ് ലെറ്ററും കൈമാറിയതായും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ച് ഈ റോഡിനായി സ്ഥലം വിട്ടുനല്‌കേണ്ടവര്‍ അനുഭവിക്കുന്ന ദുരിതത്തിനവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്‍വര്‍ സാദത്ത് എം എല്‍ എ എല്ലാ മാസവും അവലോകനയോഗം വിളിച്ചു ചേര്‍ത്തിരുന്നത്.

- Advertisement -
Ad image

ഏറ്റെടുക്കേണ്ട ഭൂമിയില്‍ നാലെണ്ണത്തില്‍ കടകള്‍ ഉള്‍പ്പെടെ 28 വീടുകളും ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതിനും, കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനുമായി നഷ്ടപരിഹാരമായി 619.15 കോടി രൂപയാണ് ആവശ്യമായത്. കൂടാതെ റോഡിന്റെ നിര്‍മ്മാണത്തിനായി 102.88 കോടി രൂപയും വേണം. അങ്ങനെ പദ്ധതി നിര്‍വ്വഹണത്തിനായി മൊത്തം 722.04 കോടി രൂപയാണ് ആവശ്യമായത്.

കിഫ്ബിയില്‍ നിന്നും പദ്ധതിക്കാവശ്യമായ തുക അനുവദിച്ചു കഴിഞ്ഞാല്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന നടപടികളും തുടര്‍ന്ന് റവന്യൂ വകുപ്പ് ഏറ്റെടുക്കേണ്ട ഭൂമിയുടെ മഹസ്സര്‍ തയ്യാറാക്കി ഭൂമിയുടെ വില നിശ്ചയിക്കുന്ന ഡ്രാഫ്റ്റ് വാല്യൂ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കി കളക്ടറുടെ അംഗീകാരത്തിനായി നല്കും. കളക്ടറുടെ അംഗീകാരത്തിന് പിന്നാലെ എല്ലാ സ്ഥലമുടമകള്‍ക്കും തങ്ങളുടെ രേഖകള്‍ ഹാജരാക്കുന്നതിന് 30 ദിവസത്തെ നോട്ടീസാണ് നല്‍കുക.

നഷ്ടപരിഹാര തുക സ്ഥലമുടമകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യുക.

Share This Article
Leave a Comment
error: Content is protected !!