അസ്പിറ്ററില്‍ നെയ്മറുടെ ശസ്ത്രക്രിയ വിജയകരം

Web Desk
0 Min Read

ദോഹ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരവും പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരവുമായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയറിന്റെ ശസ്ത്രക്രിയ അസ്പിറ്ററില്‍ വെള്ളിയാഴ്ച ഉച്ചയോടെ വിജയകരമായി പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദോഹയിലെത്തിയത്.

city exchange

അസ്പിറ്റര്‍ സി എം ഒ പ്രൊഫ. പീറ്റര്‍ ഡി ഹൂഗെ, ലണ്ടനിലെ ഫോര്‍ട്ടിയസ് ക്ലിനിക്കിലെ പ്രശസ്ത കണങ്കാല്‍ സര്‍ജന്‍ പിയറി ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലാസ്മര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുള്ള സര്‍ജന്‍മാരുടെ സംഘമാണ് അസ്പിറ്ററിലെ ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്.

പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാണ് അസ്പിറ്റര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!