ബേപ്പൂര്‍ തുറമുഖത്തിന് 430 കോടി; മന്ത്രി റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

e

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോണോവലുമായി കൂടിക്കാഴ്ച നടത്തി.  

city exchange

430 കോടി രൂപയാണ് ആവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുഗതാഗത യാത്രാ തുറമുഖമാണ് ബേപ്പൂര്‍. ലക്ഷദ്വീപിലേയ്ക്കും മറ്റും ധാരാളമായി ചരക്കുകള്‍ പോകുന്നത് ബേപ്പൂര്‍ നിന്നാണ് എന്നത് മനസിലാക്കുന്നതായും അറിയിച്ച കേന്ദ്രമന്ത്രി വിശദമായ പ്രൊപ്പോസല്‍ നല്‍കാനും നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷം 1.25 ലക്ഷം ടണ്‍ കാര്‍ഗോയും 10000ല്‍ അധികം യാത്രക്കാരും ബേപ്പൂര്‍ തുറമുഖത്തു നിന്ന് ലക്ഷദ്വീപില്‍ എത്തുന്നുണ്ട്. ആവശ്യത്തിന് വാര്‍ഫുകള്‍ ഇല്ലാത്തത് കപ്പലുകള്‍ അടുക്കുന്നതിന് താമസം സൃഷ്ടിക്കുന്നുണ്ട്.

തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി, റോഡ് നെറ്റ്‌വര്‍ക്ക് 200 കോടി, റെയില്‍ കണക്റ്റിവിറ്റി 50 കോടി, കണ്ടയ്‌നര്‍ ഹാന്‍ഡ്‌ലിംഗ് വാര്‍ഫിനും അനുബന്ധ സൗകര്യങ്ങള്‍ക്കും 80 കോടി, ഡ്രെഡ്ജിംഗിന് 80 കോടി,  അധിക വാര്‍ഫ് വികസനത്തിന് 10 കോടി എന്നിങ്ങനെയാണ് പ്രൊപ്പോസല്‍ നല്‍കിയിട്ടുള്ളത്. ഇത് പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയ കേന്ദ്രമന്ത്രി വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!