

തിരുവനന്തപുരം: കെ പി സി സിയിലെ ഉന്നത സ്ഥാനങ്ങളിലൊന്നായ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെക്കുന്നെന്ന് അറിയിച്ച് വി എം സുധീരന്‍ പ്രസിഡന്റ് കെ സുധാകരന് കത്ത് നല്കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് രാജിയെന്നാണ് വി എം സുധീരന്‍ കെ സുധാകരനെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കെ പി സി സിയിലെ ഉന്നതധികാര സമിതിയാണെങ്കിലും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ശക്തമായ ഭാഷയില്‍ പരാതി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് താന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കളോട് കെ സുധാകരനും വി ഡി സതീശനും ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതിയും വി എം സുധീരനുണ്ടായിരുന്നു.

മാത്രമല്ല കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയെന്നും സുധീരന്‍ പരാതിപ്പെട്ടിരുന്നു.
രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചെങ്കിലും താന്‍ കോണ്‍ഗ്രസ് സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന കാര്യവും വി എം സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

